ചിക്കനും ബീഫും മാറി നിൽക്കും രുചിയിൽ സോയ ചങ്ക്‌സ് വരട്ടിയത്
About Soya Chunks dry Recipe
നോൺ വെജ് ഇല്ലാതെ ഭക്ഷണം കഴിക്കാൻ സാധിക്കില്ല എന്ന് പറയുന്ന ആളുകളും നമുക്ക് ചുറ്റും നിരവധിയാണ്. എന്നാൽ സോയ ചങ്ക്‌സ് ഉണ്ടെങ്കിൽ നോൺ വെജ് ഇല്ലെങ്കിലും അടിപൊളിയായി ഭക്ഷണം കഴിക്കാം. ചിക്കനും ബീഫും മാറിനിൽക്കും രുചിയിൽ ഒരു കിടിലൻ സോയ ചങ്ക്‌സ് വരട്ടിയ റെസിപ്പി ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. തീർച്ചയായും ഈ ഒരു റെസിപ്പി ട്രൈ ചെയ്തു നോക്കുവാൻ മറക്കല്ലേ.. (Soya Chunks dry Recipe )
Ingredients (Soya Chunks dry Recipe)
- സോയ ചങ്ക്സ് – 1 1/2 കപ്പ്
- സവാള – 1 എണ്ണം
- തക്കാളി – 2 എണ്ണം
- വലിയ ജീരകം – 1 tsp
- കുരുമുളക് – 2 tbsp
- ചെറിയ ജീരകം – 1 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കാശ്മീരി മുളക്പൊടി – 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്

How to make Soya Chunks dry Recipe
ഈ ഒരു സോയ ചങ്ക്‌സ് ഫ്രൈ തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒന്നര കപ്പ് സോയ ചങ്ക്‌സ് എടുക്കുക. വലിയ സോയ ചങ്ക്‌സ് ആണ് ഇവിടെ എടുത്തിരിക്കുന്നത്. ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള വെള്ളം ചൂടാവാൻ വെക്കുക.. വെള്ളം നന്നായി തിളച്ച് വരുമ്പോൾ ഈ വെള്ളത്തിലേക്ക് സോയ ചങ്ക്‌സ് ഇട്ടു കൊടുക്കുക. ഇത് രണ്ടോ മൂന്നോ മിനിറ്റ് ഒന്ന് തിളപ്പിച്ചെടുത്ത ശേഷം തീ ഓഫ് ചെയ്തു തണുക്കുവാൻ വെക്കാം. തണുത്ത ശേഷം ഇതിലെ സോയ എടുത്ത് നന്നായി പിഴിഞ്ഞെടുത്ത് വെള്ളം കളയുക. അടുത്തതായി ഇതിലേക്കുള്ള മസാല തയ്യാറാക്കുകയാണ് വേണ്ടത്.

അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് പാൻ ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കുരുമുളക്, ഒരു ടീസ്പൂൺ ചെറിയ ജീരകം, ഒരു ടീസ്പൂൺ വലിയ ജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. ഇത് തണുത്ത ശേഷം നന്നായി പൊടിച്ചെടുക്കണം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ എണ്ണയിൽക്ക് ഒരു വലിയ സവാള കനം കുറച്ച് അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കാം. സവാള പെട്ടെന്ന് തന്നെ വഴണ്ടു കിട്ടാനായി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

സവാള വഴണ്ട് വന്നാൽ ഇതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഇളക്കുക. തക്കാളി വെന്ത് കഴിഞ്ഞാൽ ഈ ഒരു മിക്സിലേക്ക് സോയ ചങ്ക്സ് ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിച്ചെടുക്കാം. വെന്തു വരുമ്പോൾ ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ച മസാല കൂടി ചേർക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ കാശ്മീരി മുളക് പൊടിയും കൂടി ഇതിനോടൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്‌തശേഷം ചെറിയ തീയിൽ വച്ച് ഡ്രൈ ആവുന്നത് വരെ വേവിക്കാം. സ്വാദിഷ്ടമായ സോയ ചങ്ക്സ് പെരട്ട് തയ്യാറായി കഴിഞ്ഞു. Recipe Credit : Ayesha’s Kitchen
Read Also : നാവിൽ കപ്പലോടും രുചിയിൽ നല്ല നാടൻ ചിക്കൻ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം