തട്ടുകട രുചിയിൽ അടിപൊളി പഴംപൊരി
About Pazham pori
ഒട്ടുമിക്ക ആളുകളുടെയും വീടുകളിൽ ഉണ്ടാവുന്ന ഒന്നായിരിക്കും നേന്ത്രപ്പഴം.. നേന്ത്രപ്പഴം ഉപയോഗിച്ച് നമ്മുടെ എല്ലാം വീടുകളിൽ തയ്യാറാക്കുന്ന ഒന്നാണ് പഴംപൊരി. പലർക്കും ഉള്ള ഒരു പരാതിയാണ് പഴംപൊരി ഉണ്ടാക്കുന്നത് റെഡി ആകുന്നില്ല എന്നത്. കൊതിയൂറും രുചിയിലുള്ള ഒരു പഴംപൊരിയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. (Pazham pori )
Ingredients (Pazham pori )
- പഴം – 5, 6, 7
- മൈദ – 1 cup
- ഇഡലി മാവ് – 1/2 cup
- അരിപ്പൊടി – 1/4 cup
- മഞ്ഞൾപൊടി – 1/4 tsp
- പഞ്ചസാര 3 or 4 tbsp
- ഉപ്പ് ആവശ്യത്തിന്
- ബേക്കിംഗ് സോഡ – 2 pinch
- വെള്ളം – 3/4 cup or 1 cup
- വെളിച്ചെണ്ണ ആവശ്യത്തിന്

How to make Pazham pori
ഈ ഒരു പഴംപൊരി തയ്യാറാക്കുന്നതിന് ആദ്യം തന്നെ അഞ്ചോ ആറോ നേന്ത്രപ്പഴം എടുക്കുക. ഏകദേശം ഏഴു വരെ ഉള്ള നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കാവുന്ന പഴംപൊരിയുടെ ബാറ്ററിന്റെ അളവാണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. പഴം തൊലിയെല്ലാം കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കുക. ഇത് മാറ്റിവെക്കാം. അതിനു ശേഷം ഇതിലേക്കാവശ്യമായ ബാറ്റർ തയ്യാറാക്കാവുന്നതാണ്.

അതിനായി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു കപ്പ് മൈദമാവ് എടുക്കുക. ഇതിലേക്ക് അരകപ്പ് ഇഡ്ലിയുടെ മാവും കാൽ കപ്പ് അരിപ്പൊടിയും കാപ്പി ടീസ്പൂൺ മഞ്ഞൾപൊടിയും മൂന്നോ നാലോ ടേബിൾ സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. നല്ലൊരു ക്രിസ്പിനെസ് കിട്ടുന്നതിനായി ഇതിലേക്ക് രണ്ടു പിഞ്ച് ബേക്കിംഗ് സോഡാ ചേർക്കാവുന്നതാണ്.

ഇതെല്ലം ഒന്ന് മിക്സ് ആക്കിയ ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് അല്ലെങ്കിൽ ഒരു കപ്പ് വെള്ളം ചേർത്ത് മാവ് നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. നന്നായി മിക്സ് ചെയ്ത് ഈ ബാറ്റർ മാറ്റിവെക്കുക. ഒരു പാനിലേക്ക് ഫ്രൈ ചെയ്യുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയെടുക്കുക. നന്നായി ചൂടായ ശേഷം പഴം നേരത്തെ തയ്യാറാക്കിയ മാവിൽ മുക്കിയെടുത്ത് എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. കൊതിയൂറും പഴംപൊരി റെഡിയായി കഴ്ഞ്ഞു. Recipe Credit : Rathna’s Kitchen
Read Also : കലക്കൻ രുചിയിൽ ചിക്കൻ മോമോസ്