കൊതിയൂറും രുചിയിൽ തക്കാളി ചട്ണി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ
About Onion Tomato Chutney
ദോശ, ഇഡലി തുടങ്ങിയ വിഭവങ്ങൾക്ക് സൈഡ് ഡിഷ് ആയി നമ്മളിൽ ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്നത് തക്കാളി ചട്ണി ആയിരിക്കും അല്ലെ. കൂടാതെ ചോറിനും ഇവ സൈഡ് ഡിഷ് ആയി ഉപയോഗിക്കുന്ന പതിവും നമ്മൾ മലയാളികൾക്ക് ഉണ്ട്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി തക്കാളി ചട്ണിയുടെ റെസിപ്പി നമുക്കിവിടെ പരിചയപ്പെട്ടാലോ..
Ingredients (Onion Tomato Chutney)
- തക്കാളി – 2
- കടുക് – 1 tsp
- വെളുത്തുള്ളി – 4-5 sliced
- ചുവന്നുള്ളി – 12 sliced
- കറിവേപ്പില
- മുളക്പൊടി – 1 tsp
- പഞ്ചസാര – 1/4 -1/2 tsp
- മല്ലിയില – 1 tbsp
- ഉപ്പ്
- വെളിച്ചെണ്ണ

How to make Onion Tomato Chutney
ഈ ഒരു തക്കാളി ചട്ണി തയ്യാറാക്കുന്ന വിധം പരിചയപ്പെടാം. ഇതിനായി ആദ്യം തന്നെ രണ്ടു തക്കാളി ആണ് ആവശ്യം ആയത്. ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് നല്ലതുപോലെ ചൂടായി വരുമ്പോൾ കടുക് ഇട്ട് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കാം. ചെറുതായി അരിയേണ്ട ആവശ്യമില്ല. നടുഭാഗം മുറിച്ചിട്ടാൽ മതി. അടുത്തതായി ഇതിലേക്ക് രണ്ടു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക.

ഒപ്പം തന്നെ കറിവേപ്പിലയും കൂടി ഇതിലേക്ക് ചേർക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പും ഈ ഒരു സമയത്ത് ചേർത്ത് കൊടുക്കുക. തക്കാളി നല്ലതുപോലെ വഴറ്റിയെടുക്കാം. തക്കാളി വെന്തുവന്നു കഴിഞ്ഞാൽ ഈ ഒരു കൂട്ടിലേക്ക് ആവശ്യമായ പൊടികൾ ചേർക്കാവുന്നതാണ്. ഒരു ടീസ്പൂൺ മുളക്പൊടിയും ഒരു നുള്ള് പഞ്ചസാരയും ഇതിലേക്ക് ചേർത്ത് വഴറ്റുക. പൊടിയുടെ പച്ചമണം മാറുന്നതുപോലെ നല്ലതുപോലെ വഴറ്റിയെടുക്കാം. ഇതിലേക്ക് മല്ലിയില കൂടി അരിഞ്ഞു ചേർക്കാവുന്നതാണ്.

മല്ലിയില ചേർക്കുകയാണെങ്കിൽ നല്ല ഒരു മണം ഈ ഒരു ചട്ണിയ്ക്ക് കിട്ടും. ഇത് നല്ലതുപോലെ വഴറ്റിയടുത്ത ശേഷം തീ ഓഫ് ചെയ്യാം. അടുത്തതായി ചെയ്യേണ്ടത് ഈ ഒരു മിക്സ് തണുത്തു വരുമ്പോൾ മിക്സിയുടെ ജാറിലേക്കിട്ട് നമുക്കിത് അരച്ചെടുക്കാം. കൊതിയൂറും തക്കാളി ചട്ണി ഇവിടെ റെഡിയായി കഴിഞ്ഞു. തീർച്ചയായും ഇത് നിങ്ങൾക്കിഷ്ടപെടും. ചോറിനു സൈഡ് ഡിഷായും ദോശയ്ക്കും ഇഢലിയ്ക്കും ചപ്പാത്തിയ്ക്കും കൂടെ കഴിക്കാവുന്ന ഒരു കൊതിയൂറും തക്കാളി ചട്ണി നിങ്ങളും ട്രൈ ചെയ്തു നോക്കൂ.. Recipe Credit : Jaya’s Recipes
Read Also : നല്ല എരിവും പുളിയും ഒകെ ഉള്ള കുട്ടനാടൻ സ്റ്റൈലിൽ ഒരു ബീഫ് വരട്ട് റെസിപ്പി നോക്കാം. ..