ഓണ സദ്യയിലെ ഏറ്റവും രുചിയുള്ള ഓലൻ വളരെ പെട്ടെന്ന് വീട്ടിലും ഉണ്ടാക്കാം !!
olan recipe for lunch: വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു ടേസ്റ്റി ആയ ഓലൻ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പാചകം അറിയാത്തവർക്ക് പോലും വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സിമ്പിൾ ഓലൻ റെസിപ്പി ആണിത്
ചേരുവകൾ
- കുമ്പളങ്ങ – 1/2 ഭാഗം
- വൻപയർ – 1 കപ്പ്
- ഒന്നാം പാൽ
- രണ്ടാം പാൽ
- പച്ച മുളക് – 2 എണ്ണം
- വേപ്പില
- ഉപ്പ് – ആവശ്ത്തിന്
- വെളിച്ചെണ്ണ – 1. 1/2 ടീ സ്പൂൺ
ഒരു കുക്കറിലേക്ക് തലേദിവസം കുതിർക്കാൻ വെച്ച വൻപയർ വെള്ളം ഊറ്റി കളഞ്ഞ ശേഷം ഇട്ടു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒരു വിസിൽ വരെ വേവിക്കുക. പ്രഷർ പോയി കഴിയുമ്പോൾ ഇതിലേക്ക് നീളത്തിൽ അരിഞ്ഞ കുമ്പളങ്ങ ഇട്ടു കൊടുത്ത് വീണ്ടും നന്നായി ഇളക്കുക. ശേഷം ഒരു കപ്പ് രണ്ടാം തേങ്ങാപ്പാൽ കൂടി ഒഴിച്ചു കൊടുത്തു കഴിന് നന്നായി കുമ്പളങ്ങ വേവിച്ചെടുക്കുക.
കുക്കർ അടച്ചു വെക്കാതെ തുറന്നു വെച്ച് തന്നെ കുമ്പളങ്ങ വേവിച്ചെടുക്കാൻ ശ്രദ്ധിക്കുക. ഇനി ഇതിലേക്ക് വേപ്പില ചേർത്തു കൊടുക്കാം ആവശ്യത്തിനു ഉപ്പും ഇട്ടു കൊടുക്കാം. നിങ്ങളുടെ എരിവിന് ആവശ്യമായ പച്ചമുളക് കൂടി അരിഞ്ഞ് ചേർത്തുകൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വീണ്ടും കറി തിളപ്പിക്കുക. പാലൊക്കെ ഒന്ന് വറ്റി കഴിയുമ്പോൾ ഇതിലേക്ക് ഒന്നാം തേങ്ങാപ്പാൽ ചേർക്കാം.
olan recipe for lunch
ഒന്നാം തേങ്ങ പാൽ ചേർക്കുമ്പോൾ തീ വളരെ കുറച്ചു വെക്കുകയും അതു പോലെ തന്നെ തേങ്ങാപ്പാൽ ഒഴിച്ച് ശേഷം അധികം തിളപ്പിക്കാനും പാടില്ല. കറിയിൽ തിള വന്നു തുടങ്ങുമ്പോൾ തന്നെ നമുക്ക് തീ ഓഫ് ആക്കാം. ഇനി ഇതിനു മുകളിലേക്ക് വെളിച്ചെണ്ണയും കുറച്ചു വേപ്പിലയും കൂടി ഇട്ടുകൊടുത്തു നന്നായി ഇളക്കി വെച്ച് അരമണിക്കൂർ ശേഷമേ ഇത് വിളമ്പാൻ പാടുള്ളൂ. അരമണിക്കൂറിന് ശേഷം കയറി നന്നായി കുറുകി റെഡിയായിട്ടുണ്ടാവും.