തലശ്ശേരി സ്റ്റൈൽ കൊതിയൂറും മട്ടൺ ദം ബിരിയാണി
About Mutton Biryani Recipe
ഒട്ടുമിക്ക ആളുകൾക്കും ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് ബിരിയാണി. ചിക്കൻ, മുട്ട, മീൻ, ബീഫ്, മട്ടൻ എന്നിങ്ങനെ പല തരത്തിലുള്ള ഇറച്ചികൾ ഉപയോഗിച്ചും നമ്മൾ ബിരിയാണി തയ്യാറാക്കുന്നത്. ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് തലശ്ശേരി സ്റ്റൈൽ മട്ടൻ ബിരിയാണിയുടെ റെസിപ്പിയാണ്. ബിരിയാണി ഇഷ്ടമുള്ളവർ തീർച്ചയായും ഈ ഒരു മട്ടൻ ബിരിയാണി നിങ്ങളുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുവാൻ മറക്കല്ലേ,.
Mutton Biryani Recipe Ingredients
- മട്ടൻ -1&1/2 kg
- ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് -5 tbsp
- മല്ലിയില -3/4 cup
- സവാള -8
- തക്കാളി -4
- തേങ്ങാപാൽ 1 cup
- പുതിനയില -1/4 cup
- തൈര് – 1/2 cup
- ചെറുനാരങ്ങാ -1
- ഗരംമസാല പൌഡർ -2 tsp
- കുരുമുളക് പൊടി -1 tsp
- നെയ്യ് – 1 tbsp
- വെള്ളം -1&1/2 cup
- ഉപ്പ്

- ജീരകശാല അരി 5 cups
- നെയ്യ് -3 tbsp
- ഓയിൽ -5 tbsp
- ഏലക്കായ -3
- കറുവപ്പട്ട -3-4
- ഗ്രാമ്പൂ -4
- ബേ ലീഫ് -1
- വെള്ളം -7&1/2 cups
- ഉപ്പ്

How to make Mutton Biryani Recipe
ആദ്യം തന്നെ ഇതിലേക്കാവശ്യമായ ഇറച്ചി വേവിച്ചെടുക്കാം. ഇതിനായി ഒരു പാനിൽ ആവശ്യത്തിന് ഓയിൽ ചൂടാക്കി ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ നന്നായി വഴറ്റിയെടുക്കുക. നല്ലതുപോലെ ബ്രൗൺ നിറമായി കഴിഞ്ഞാൽ കോരിയെടുത്ത ശേഷം ഒരു ബൗളിലേക്ക് മാറ്റി വെക്കുക. ഇതിൽ തന്നെ അണ്ടിപരിപ്പും ഫ്രൈ ചെയ്യാവുന്നതാണ്. അടുത്തതായി കഴുകി വൃത്തിയാക്കിയ ആട്ടിറച്ചിയിലേക്ക് ഇങ്ങനെ ഫ്രൈ ചെയ്തു വച്ച സവാള കുറച്ചെടുത്ത് പൊടിച്ചശേഷം ചേർക്കുക. തക്കാളി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ്, മല്ലിയില, പുതിനയില, തൈര്, നാരങ്ങാനീര്, കുരുമുളക്പൊടി, ഗരം മസാല, നെയ്യ് ആവശ്യത്തിന് ഉപ്പ് തുടങ്ങിയവ ചേർത്ത് ഇറച്ചി വേവിക്കുവാൻ വെക്കാവുന്നതാണ്.

ഇറച്ചി വെന്തു കഴിഞ്ഞാൽ ഇതിലേക്ക് നല്ല കട്ടിയുള്ള തേങ്ങാപാൽ കൂടി ചേർത്ത് തിളപ്പിക്കുക. ചോറ് തയ്യാറാക്കുന്നതിന് ആദ്യം തന്നെ അരി കഴുകി വൃത്തിയാക്കി കുതിർത്താൻ വെക്കാം. ഒരു പാത്രം ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് ബേ ലീഫ്, കറുവപ്പട്ട, ഏലക്കായ, ഗ്രാമ്പൂ തുടങ്ങിയവ ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കുക. ഒരു കപ്പ് അരിക്ക് 2 കപ്പ് വെള്ളം എന്ന അളവിൽ ആണ് വെള്ളം ചേർക്കേണ്ടത്. വെള്ളം തിളച്ചാൽ ഇതിലേക്ക് അരി ഇട്ട് വേവിച്ചെടുക്കാം. ഇറച്ചി വേവിച്ചെടുത്തതിലെക് ഈ ഒരു ചോറ് ചേർത്ത് കൊടുക്കുക. മുകളിലായി സവാള ഫ്രൈ ചെയ്തതും മല്ലിയില, പുതിനയില തുടങ്ങിയവയും വിതറി കൊടുക്കാം. കൊതിയൂറും മട്ടൻ ബിരിയാണി റെഡിയായി കഴിഞ്ഞു. Recipe Credit : Kannur kitchen
Read Also : അസാധ്യ രുചിയിൽ ചെറുപയർ കറി തയ്യാറാക്കാം