മുടിക്കും ചർമത്തിനും തിളക്കം കിട്ടാൻ ബിയോട്ടിന് ലഡൂ !!
healthy biotin ladoo: മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല നമ്മുടെ ശരീരത്തിനും അതുപോലെ ചർമ്മത്തിനും വളരെ നല്ലതായ ഒരു ബയോട്ടിൻ പൗഡറിന്റെ റെസിപ്പിയാണിത്. മുടികൊഴിച്ചിൽ ഉള്ളവർക്കൊക്കെ അത് കുറയ്ക്കാൻ വളരെയധികം സഹായിക്കുന്ന ഈ ഒരു റെസിപ്പി ഉണ്ടാക്കാൻ ആവശ്യമായ എന്തൊക്കെയാണ് എന്ന് നോക്കാം.
ചേരുവകൾ
- നില കടല – 1 കപ്പ്
- ബദാം – 1 കപ്പ്
- കശുവണ്ടി – 1 കപ്പ്
- പമ്കിൻ സീഡ് – 1 കപ്പ്
- സൺഫ്ലവർ സീഡ് – 1 കപ്പ്
- എള്ള് – 1 കപ്പ്
- ശർക്കര – 4 കഷ്ണം
- തേങ്ങ ചിരകിയത്
അടുപ്പിൽ അടി കട്ടിയുള്ള ഒരു പാത്രം വെച്ച ശേഷം ചൂടാക്കുക. ഇനി ഇതിലേക്ക് നില കടല ഇട്ടു കൊടുത്ത് കുറച്ചു നേരം റോസ്റ്റ് ചെയ്യുക. റോസ്റ്റ് ചെയ്ത നില കടല ഒരു പാത്രത്തിലേക്ക് മാറ്റി വച്ച ശേഷം അടുത്തതായി ബദാം ഇട്ടു കൊടുത്ത് വീണ്ടും റോസ്റ്റ് ചെയ്തു. ഇതു പോലെ തന്നെ ബദാം മാറ്റി അടുത്ത ചേരുവ ഇട്ടു കൊടുത്തു റോസ്റ്റ് ചെയ്യുക.
healthy biotin ladoo
ഇങ്ങനെ എല്ലാ ചേരുവകളും വേറെ വേറെയായി റോസ്റ്റ് ചെയ്ത് മാറ്റിവെച്ച് ചൂടാറി കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. പൊടിച്ചെടുക്കുമ്പോൾ വളരെ ഫൈനായി പൊടിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക. ഇതിലെല്ലാം എണ്ണ ഉള്ളത് കൊണ്ട് എണ്ണ ഇറങ്ങി പോടി കട്ടപിടിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.
ലഡു ഉണ്ടാക്കാനായി പൊടിച്ചെടുത്ത പൗഡർ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് തേങ്ങ ചിരകിയതും ശർക്കര പാനിയും കൂടി ഒഴിച്ചു കൊടുത്തു നന്നായി കുഴയ്ക്കുക. കൈ കൊണ്ട് ബോളുകൾ ആക്കാൻ പറ്റുന്ന രീതിയിലാണ് കുഴച്ചെടുക്കേണ്ടത്. ഇനി ലഡുവിന്റെ ഷേപ്പിൽ ചെറിയ ചെറിയ ബോളുകൾ ആക്കിയെടുത്ത് അതിനു മുകളിലേക്ക് കശുവണ്ടിയോ ബദാമോ വെച്ച് നിനക്ക് ഡെക്കറേറ്റ് ചെയ്യാം. ഡെയിലി ഓരോ ലഡു കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.