അസാധ്യ രുചിയിൽ തൈര് സാദം
About Curd rice
തമിഴ്നാട് ഭാഗങ്ങളിൽ സ്ഥിരമായി കണ്ടു വരുന്ന വളരെയധികം പ്രസിദ്ധമായ ഒരു കിടിലൻ വിഭവമാണ് തൈര് സാദം. ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷ്യ വിഭവമാണ് ഇത് എന്ന് തന്നെ പറയാം. ദഹനസംബന്ധമായ ഒട്ടനവധി അസുഖങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ ഈ ഒരൊറ്റ വിഭവം കൊണ്ട് സാധിക്കും. അത് കൊണ്ട് തന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾ തൈര് സാദം കഴിക്കുകന്നത് വളരെയധികം ഗുണം ചെയ്യും. ഈ ഒരു തൈര് സാധം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെട്ടാലോ.. (Curd rice )
Ingredients (Curd rice )
- പൊന്നിയരി/ പച്ചരി
- ഇഞ്ചി
- പച്ചമുളക്
- പാൽ
- കട്ടത്തൈര്
- ബട്ടർ
- ഉണക്കമുളക്
- ഉഴുന്ന്
- കായപ്പൊടി
- കടുക്
- കറിവേപ്പില
- നല്ലെണ്ണ
- ഉപ്പ്

How to make Curd rice
തൈര് സാദം ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ പൊന്നിയരി അല്ലെങ്കിൽ സാധാരണ വീടുകളിൽ ഉണ്ടാകുന്ന പച്ചരി ഇവയിൽ ഏതെങ്കിലും ഒന്ന് എടുക്കാവുന്നതാണ്. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഈ അരി നല്ലതുപോലെ വേവിച്ചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചോറിന്റെ വേവ് നല്ലതുപോലെ വേണം. വേവ് കൂടിയ ചോറാണ് തൈര് സാദം ഉണ്ടാക്കുന്നതിന് ഏറ്റവും ഉത്തമം. അരി വെന്തു കഴിഞ്ഞാൽ അടുത്തതായി ചെയ്യേണ്ടത് ഇതിലെ വെള്ളം പൂർണ്ണമായും വാർത്ത് കളയുക. അതിനു ശേഷം ചോറ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം.

ഈ രീതിയിൽ മാറ്റിവെച്ച ചോറിലേക്ക് അല്പം പാലൊഴിച്ച് നല്ലതുപോലെ ഇളക്കുക. ഇതിലേക്ക് അതിനുശേഷം പുളിയുടെ അളവ് അനുസരിച്ച് കട്ട തൈര് ചേർക്കാം. ഇത് നല്ലതുപോലെ മിക്സ് ചെയ്യേണ്ടതാണ്. ഇതിനോടൊപ്പം തന്നെ അല്പം ബട്ടർ, ഇഞ്ചി, പച്ചമുളക് തുടങ്ങിയവ ചെറുതായി അരിഞ്ഞതും, ഒരു പിഞ്ച് കായപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യമായ ഒരു വറവ് തയ്യാറാക്കുകയാണ്.. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി പാൻ ചൂടായി വരുമ്പോൾ അതിലേക്ക് നല്ലെണ്ണയോ സൺഫ്ലവർ ഓയിലോ ഒഴിക്കുക. ഇവിടെ നല്ലെണ്ണയാണ് ഉപയോഗിക്കുന്നത്.

എണ്ണ നല്ലതു പോലെ ചൂടാക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുക്, ഉണക്കമുളക്, ഉഴുന്ന്, കറിവേപ്പില തുടങ്ങിയ സാധനങ്ങൾ എണ്ണയിലേക്ക് ചേർത്ത് വറുത്തെടുക്കുക. ഇവ കരിയാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതെല്ലം വറുത്തെടുത്ത ശേഷം നേരത്തെ തയ്യാറാക്കിവെച്ച ചോറിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ഇത്രയും ചെയ്തു കഴിഞ്ഞാൽ നല്ല രുചികരമായ തൈര് സാദം റെഡിയായികഴിഞ്ഞു. പുളിയുടെ അളവ് അനുസരിച്ച് തൈര് ആവശ്യാനുസരണം ചേർക്കുവാൻ മറക്കരുതേ.. Recipe Credit : Kowsthubham Veg Foods
Read Also : തട്ടുകട രുചിയിൽ അടിപൊളി പഴംപൊരി