നാവിൽ കപ്പലോടും രുചിയിൽ നല്ല നാടൻ ചിക്കൻ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം
About Chicken Pickle Recipe
ഒട്ടുമിക്ക ആളുകൾക്കും അച്ചാറുകൾ വളരെയധികം പ്രിയപ്പെട്ടതാണ്. സൈഡ് ഡിഷ് ആയി അച്ചാർ ഉണ്ടെങ്കിൽ അന്നത്തെ ഊണ് കുശാൽ തന്നെ. മാങ്ങ, നെല്ലിക്ക, നാരങ്ങ തുടങ്ങി പലതരത്തിലുള്ള അച്ചാറുകൾ ഉണ്ടാക്കാറുണ്ട്. നോൺ വെജ് വിഭവങ്ങൾ കൊണ്ട് തയ്യാറാക്കുന്ന അച്ചാറുകൾ വേറെയും. നമുക്കിവിടെ ചിക്കൻ ഉപയോഗിച്ചുള്ള അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെട്ടാലോ.. കൊതിയൂറും ചിക്കൻ അച്ചാറിനു ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.
Ingredients (Chicken Pickle Recipe)
- ചിക്കൻ 600 g
- ഇഞ്ചി 1 big piece
- വെളുത്തുള്ളി 2 bunches
- പച്ചമുളക് 3
- മഞ്ഞൾപൊടി – 1/2 tsp
- കാശ്മീരി മുളക്പൊടി 2 tbsp
- മുളക്പൊടി 2 tbsp
- ഗരം മസാല പൊടി 1/2 tsp
- കുരുമുളക് പൊടി 1/2 tsp
- ഉലുവ 1/4 tsp
- കായപ്പൊടി 1/2 tsp
- കടുക് 1/2 tsp
- വെളിച്ചെണ്ണ
- ഓയിൽ
- വിനാഗിരി
- ഉപ്പ് കറിവേപ്പില

How to make Chicken Pickle Recipe
ചിക്കൻ അച്ചാർ തയ്യാറാക്കുന്നതിന് എല്ലില്ലാത്ത ചിക്കൻ ആണ് ആവശ്യമായിട്ടുള്ളത്. എല്ലില്ലാത്ത ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് കാശ്മീരി മുളക്പൊടി, മഞ്ഞൾപൊടി, സാധാരണ മുളക്പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി തുടങ്ങിയവ ചേർത്ത് മിക്സ് ചെയ്യുക. ഇതേ സമയത്ത് തന്നെ ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. നന്നായി മിക്സ് ചെയ്ത ചിക്കനിലേക്ക് അടുത്തതായി കുറച്ചു വെളിച്ചെണ്ണ തൂവി കൊടുക്കാം.

വെളിച്ചെണ്ണ കൂടി തൂവിയ ശേഷം വേണമെങ്കിൽ കുറച്ചു സമയം മസാലകൾ എല്ലാം പിടിക്കുന്നതിനായി റെസ്റ്റ് ചെയ്യുവാൻ വെക്കാവുന്നതാണ്. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച ശേഷം ചിക്കൻ ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ചെയ്ത ചിക്കൻ വറുത്തു കോരി മാറ്റിയശേഷം ഇതേ പാനിലേക്ക് തന്നെ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. ഉലുവ കൂടി ചേർത്ത് പൊട്ടിച്ചെടുക്കാം. അതിനുശേഷം ഇതിലേക്ക് അരിഞ്ഞുവെച്ച വെളുത്തുള്ളി ചേർത്ത് വഴറ്റുക.

വഴണ്ട് വരുമ്പോൾ ഇഞ്ചിയും പച്ചമുളക് അരിഞ്ഞതും ചേർത്ത് മിക്സ് ചെയ്ത ശേഷം നന്നായി വഴറ്റുക. ഇനി ഇതിലേക്ക് പൊടികൾ ചേർക്കാവുന്നതാണ്. മഞ്ഞൾപൊടി, മുളക്പൊടി, കുരുമുളക്പൊടി, കായപ്പൊടി തുടങ്ങിയവയും ആവശ്യത്തിന് ഉപ്പും ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇതിലേക്ക് വിനാഗിരി കൂടി ചേർത്ത് കുറുക്കിയെടുക്കാം. അതിനുശേഷം നേരത്തെ ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് ഇളക്കുക. ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് മൂടിവെച്ച് വേവിക്കാവുന്നതാണ്. കൊതിയൂറും ചിക്കൻ അച്ചാർ റെഡിയായി കഴിഞ്ഞു. Recipe Credit : COOK with SOPHY
Read Also : കൊതിയൂറും രുചിയിൽ തക്കാളി ചട്ണി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ