ചിക്കൻ ഇങ്ങനെ ഒന്ന് പൊരിച്ചു നോക്കൂ കിടു ടേസ്റ്റ്

0

About Chicken Fry

കുറഞ്ഞ ചേരുവ മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ ഒരടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നമുക്കിവിടെ പരിചയപ്പെടാം. ഒരിക്കൽ എങ്കിലും നിങ്ങളും ഈ ഒരു കിടിലൻ ചിക്കൻ ഫ്രൈ വീട്ടിൽ തയ്യാറാക്കി നോക്കണം. ഈ ഒരു ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നമുക്കിവിടെ പരിചയപ്പെടാം. (Chicken Fry )

Chicken Fry Ingredients

  • ചിക്കൻ – 400 gram
  • ചുവന്നുള്ളി – 6
  • വെളുത്തുള്ളി – 6 to 7
  • ഇഞ്ചി
  • മഞ്ഞൾപൊടി – 1/4 tbsp
  • കാശ്മീരി മുളക്പൊടി – 3 to 4 tbsp
  • കുരുമുളക്പൊടി – 1/2 tbsp
  • ഗരം മസാല – 1/2 tbsp
  • സോയ സോസ് – 1 tbsp
  • കറിവേപ്പില
  • കോൺഫ്ലോർ – 1 tbsp
  • വെളിച്ചെണ്ണ
Chicken Fry

How to make Chicken fry

ഈ ചിക്കൻ ഫ്രൈ തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഇതിലേക്കാവശ്യമായ ഒരു മസാല തയ്യാറാക്കി എടുക്കുകയാണ് വേണ്ടത്. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആറോ ഏഴോ വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില, തൊലി കളഞ്ഞു വൃത്തിയാക്കിയ 6 ചുവന്നുള്ളി എന്നിവ ചേർക്കുക. ഇതിനോടൊപ്പം തന്നെ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും

Chicken Fry

ചേർത്ത് മിക്സിയുടെ ജാറിൽ നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അടുത്തതായി ഒരു ബൗളിൽ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയത് എടുത്ത് ഇതിലേക്ക് നമ്മൾ നേരത്തെ അരച്ച് വെച്ച ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയുടെ പേസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. അതോടൊപ്പം തന്നെ ഈ ഒരു മിക്സിലേക്ക് കുരുമുളക്പൊടി, മുളക്പൊടി, മഞ്ഞൾപൊടി, കാശ്മീരി മുളക്പൊടി, സോയ സോസ് തുടങ്ങിയ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം.

Chicken Fry

കാശ്മീരി മുളക്പൊടി ചേർക്കുന്നതിലൂടെ ചിക്കൻ ഫ്രൈ ചെയുമ്പോൾ നല്ല നിറം ഉണ്ടായിരിക്കും. ഇതിലേക്ക് ആവശ്യത്തിന് കോൺഫ്ളവർ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാവുന്നതാണ്. ഒരു പാൻ ചൂടാക്കി അതിലേക്ക് ഫ്രൈ ചെയ്യുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ പീസുകൾ ഓരോന്നായി അതിലേക്ക് ചേർത്ത് ഫ്രൈ ചെയ്തു എടുക്കാവുന്നതാണ്. ഇത് ഒരു പാത്രത്തിലേക്ക് സെർവ് ചെയ്യുന്നതിനായി മാറ്റിയ ശേഷം അതിനു മുകളിലായി കുറച്ചു കറിവേപ്പില വിതറാവുന്നതാണ്. കൊതിയൂറും ചിക്കൻ ഫ്രൈ റെഡി. Recipe Credit : Dians kannur kitchen

Read Also : നാടൻ രുചിയിൽ ബീഫ് കറി ഒരിക്കൽ ഉണ്ടാക്കിയാൽ രുചി പിന്നെ മറക്കില്ല | Beef Curry Recipe

Leave A Reply

Your email address will not be published.