വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്കിന്റെ റെസിപ്പി നോക്കാം!!

0

easy snack recipe: ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്ന് ഉള്ളതുപോലെ തന്നെ നല്ല രുചിയുള്ള ഒരു സ്നാക്ക് ആണിത്. ചായ തിളയ്ക്കുന്ന സമയം കൊണ്ട് തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ചേരുവകൾ

  • നില കടല – 1/2 കപ്പ്
  • ഉരുളകിഴങ്ങ് – 1 എണ്ണം
  • സവാള – 1 എണ്ണം
  • തൈര് – 4 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • കടല പരിപ്പ് – 1/2 ടേബിൾ സ്പൂൺ
  • ഉഴുന്ന് പരിപ്പ് – 1 ടീ സ്പൂൺ
  • കായം പൊടി – 2 പിഞ്ച്
  • കടുക് – 1/4 ടീ സ്പൂൺ
  • നല്ല ജീരകം – 1/4 ടീ സ്പൂൺ
  • പച്ച മുളക് – 1 എണ്ണം
  • ഇഞ്ചി ചതച്ചത് – 1/4 ടീ സ്പൂൺ
  • ഇടിച്ച മുളക് – 1/4 ടീ സ്പൂൺ
  • മല്ലിയില
  • ഉപ്പ് – ആവശ്യത്തിന്
  • റവ – 3/4 കപ്പ്
  • എള്ള്
  • മാഗ്ഗി മസാല

ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ നിലക്കടലയും ഒരു ഉരുളക്കിഴങ്ങ് അരിഞ്ഞതു ഒരു സവാള രണ്ടായി അരിഞ്ഞതും ഇട്ട് കൊടുത്ത് നന്നായി തിളപ്പിക്കുക. കുറഞ്ഞത് ഒരു 10 തിളപ്പിച്ച് ഉരുളക്കിഴങ് ഒക്കെ വെന്തു വരുമ്പോൾ നമുക്ക് തീ ഓഫ് ആക്കി ഒരു അരിപ്പയിൽ വച്ച് വെള്ളം ഊറ്റിക്കളഞ്ഞ് ചൂടാറാൻ വയ്ക്കാം.

ചൂടാറിക്കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് മാറ്റി തൈര് കൂടി ഒഴിച്ച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചുവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് കായപ്പൊടി കടുക് നല്ല ജീരകം എന്നിവ ഇട്ടുകൊടുത്ത് വഴറ്റുക . ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക് ഇടിച്ച മുളക് എന്നിവ കൂടി ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. ശേഷം ഇഞ്ചി ചതച്ചതും ഇനി ഇതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന പേസ്റ്റ് ഒഴിച്ച് കൊടുക്കുക.

easy snack recipe

കുറച്ച് വെള്ളവും ഒഴിച്ചുകൊടുത്ത ശേഷം നന്നായി തിളപ്പിക്കുക. ഇനി ഇതിലേക്ക് മല്ലിയിലയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളകി റവ ചേർത്ത മാവ് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന രീതിയിൽ ആവുമ്പോൾ തീ ഓഫ് ചെയ്യാം. ചൂടാറി കഴിയുമ്പോൾ ഇത് നമുക്ക് ചെറിയ ബോളുകളായി ഉരുട്ടി സ്റ്റീമേറിൽ വച്ച് ആവി കേറ്റി എടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് വെളുത്ത എള്ള് ഇട്ടു കൊടുക്കുക. കൂടെ തന്നെ മാഗി മസാലയും ഇടിച്ച മുളകും കൂടി ചേർത്തു കൊടുത്തു നന്നായി മൂപ്പിച്ചശേഷം ഇതിലേക്ക് നമുക്ക് ഉണ്ടാക്കി വച്ചിരിക്കുന്ന ബോളുകൾ ഇട്ടു കൊടുത്തു ഇളക്കി എടുക്കാം.

Leave A Reply

Your email address will not be published.