ഉഴുന്നു കുതിർക്കാതെയും അരക്കാതെയും ഒക്കെ ഒരു വട ഉണ്ടാക്കിയാലോ, നല്ല ക്രിസ്പിയും ടേസ്റ്റിയുമാണ് !!

0

leftover idily recipe: അതെ ബ്രേക്ഫാസ്റ്റിന് ഉണ്ടാക്കുന്ന ഇഡ്ഡലി ബാക്കി വരുമ്പോൾ അതുകൊണ്ട് നമുക്ക് ഒരു അടിപൊളി നാലുമണി പലഹാരമായി വട ഉണ്ടാകിനെടുക്കാം.

ചേരുവകൾ

  • ഇഡലി – 4 എണ്ണം
  • കടല പൊടി – 4 ടേബിൾ സ്പൂൺ
  • ഉപ്പ്
  • കായ പൊടി – 1/4 ടീ സ്പൂൺ
  • ജീരകം – 1 ടീ സ്പൂൺ
  • കുരുമുളക് – 8/10
  • ഇഞ്ചി – 1 ടീ സ്പൂൺ
  • പച്ച മുളക് – 1 എണ്ണം
  • സവാള – 1/2 ഭാഗം
  • ബേക്കിംഗ് സോഡ – 1/4 ടീ സ്പൂൺ
  • മല്ലിയില

ഒരു ബൗളിലേക്ക് ഇഡലി ചെറിയ കഷണങ്ങളായി കൈ കൊണ്ടു തന്നെ പിച്ചിയിട്ടു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കടല പൊടി കായ പൊടി എന്നിവ കൂടി ചേർത്തു കൊടുക്കുക. ഇനി കുരുമുളകു പൊടിയും ചെറിയ ജീരകവും പൊടിച്ചത് ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും സവാളയും വട്ടത്തിൽ അരിഞ്ഞ പച്ച മുളകും ചേർത്തു കൊടുക്കുക.

leftover idily recipe

ഇനി കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്ത് കഴിയുമ്പോൾ കുറച്ചു കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നന്നായി കുഴച്ചെടുക്കുക. അവസാനം കുറച്ചു മല്ലിയില മുറിച്ചത് കൂടി ചേർത്തു കൊടുത്ത് കൈ കൊണ്ട് കുഴച് യോജിപ്പിച്ച ശേഷം നമുക്ക് വട ഉണ്ടാക്കിയെടുക്കാം. ഒരു കടായി അടുപ്പിൽ വച്ച് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ഉണ്ടാക്കി വച്ചിരിക്കുന്ന മാവിൽ നിന്നും കുറച്ചു എടുത്ത് കയ്യിന്റെ ഉള്ളിൽ വെച്ച് ഷേപ്പ് ആക്കി ഒരു ദ്വാരം ഇട്ടുകൊടുത്തു എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.

ഇതു പോലെ തന്നെ ബാക്കിയുള്ളത് കൂടി ചെയ്ത് ഇടക്ക് തിരിച്ചും മറിച്ചുമിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കാവുന്നതാണ്. വടയുടെ ഷേപ്പ് ഉണ്ടാക്കിയത് ശെരിയാവാത്തവർ ചെറിയ പക്കാവട രൂപത്തിൽ എണ്ണയിലേക്ക് ഇട്ടുകൊടുത്തു പൊരിച്ചെടുക്കാവുന്നതാണ്.

Leave A Reply

Your email address will not be published.