ഡെയിലി ചപ്പാത്തി കഴിച്ചു മടുത്തോ? എങ്കിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ നല്ല ടേസ്റ്റ് ആണ് !!

0

snack with chapathi: പരത്തിയ ചപ്പാത്തി തിളച്ച് വെള്ളത്തിലിട്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു വെറൈറ്റി ഡിഷ്‌ നോക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം വളരെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ഐറ്റമാണിത്.

ചേരുവകൾ

  • ഗോതമ്പ് പൊടി – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി – 1 ടീ സ്പൂൺ
  • ഓയിൽ – 2 ടീ സ്പൂൺ
  • ചെറിയ ജീരകം – 1/2 ടീ സ്പൂൺ
  • വെളുത്തുള്ളി – 1 ടീ സ്പൂൺ
  • ഇഞ്ചി – 1 ടീ സ്പൂൺ
  • സവാള – 1 എണ്ണം
  • തക്കാളി
  • ക്യാരറ്റ്
  • കാപ്സികം
  • ടൊമാറ്റോ സോസ് – 2 ടീ സ്പൂൺ
  • വിനാഗിരി
  • സോയ സോസ്
  • ഗരം മസാല

രീതി
ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി ആവശ്യത്തിനു ഉപ്പ് ഓയിൽ വെള്ളം എന്നിവ ചേർത്ത് ചപ്പാത്തിക് കുഴച്ചെടുക്കുക. ഇനി ഇത് ബോളുകൾ ആക്കി എടുത്തു പൊടിയിൽ മുക്കി നന്നായി കനം കുറച്ച് പരത്തിയെടുക്കുക. ഒരു പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ച് നന്നായി തിളപ്പിച്ച ശേഷം പരത്തിയ ചപ്പാത്തി ഒന്നിനുമുകളിൽ ഒന്നായി ഇട്ടുകൊടുത്തത് വേവിച്ചെടുക്കുക.

വേവിച്ചെടുത്ത ചപ്പാത്തി ചെറിയ കഷണങ്ങളാക്കി മുറിച്ച് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു ഇതിലേക്ക് ചെറിയ ജീരകം വെളുത്തുള്ളി ഇഞ്ചി എന്നിവ ചേർത്ത് കൊടുത്തത് വഴറ്റിയ ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തു ഒന്ന് ഇളക്കി എടുക്കുക. ശേഷം ഇതിലേക്ക് നീളത്തിൽ അരിഞ്ഞ ക്യാരറ്റ് ക്യാപ്സിക്കം തക്കാളി എന്നിവ കൂടി ചേർത്തു കൊടുക്കുക.

snack with chapathi

ആവശ്യത്തിന് കുരുമുളകുപൊടിയും കൂടി ചേർത്ത് കൊടുത്ത് കഴിയുമ്പോൾ ടൊമാറ്റോ സോസ് സോയാസോസ് വിനാഗിരി എന്നിവ ചേർത്ത് വീണ്ടും ഇളക്കുക. അതിനു ശേഷം ചപ്പാത്തി കഷ്ണങ്ങൾ കൂടി ഇട്ടു കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. അവസാനം കുറച്ച് ഗരം മസാല കൂടി വിതറിക്കൊടുത്താൽ നമ്മുടെ ബ്രേക്ക് ഫാസ്റ്റ് റെഡി.

Leave A Reply

Your email address will not be published.