നാടൻ രുചിയിൽ ബീഫ് കറി ഒരിക്കൽ ഉണ്ടാക്കിയാൽ രുചി പിന്നെ മറക്കില്ല | Beef Curry Recipe

0

About Beef Curry Recipe

ബീഫ് വിഭവങ്ങൾ ഇഷ്ടമുള്ള ഒട്ടനവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. ശരിയായ രീതിയിൽ വെച്ചില്ല എങ്കിൽ ബീഫിന് അതിന്റെതായ രുചി ലഭിക്കുകയില്ല. കിടിലൻ രുചിയിൽ തയ്യാറാക്കാവുന്ന ഒരു ബീഫ് കറിയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ഒരു രീതിയിൽ കറി തയ്യാറാക്കുകയാണെങ്കിൽ പിന്നെ നിങ്ങൾ ഇതിന്റെ രുചി മറക്കില്ല. (Beef Curry Recipe)

Beef Curry Recipe Ingredients

  • ബീഫ് – 1 kg
  • ഉലുവ – 1 Pinch
  • ഏലക്ക – 2,
  • പട്ട – 1
  • ചുവന്നുള്ളി – 200 Gm
  • സവാള – 2
  • ഇഞ്ചി & വെളുത്തുള്ളി 2 Tbsp
  • പച്ചമുളക് – 4
  • കറിവേപ്പില
  • തേങ്ങാ
  • മല്ലിപൊടി – 3 Tbsp
Beef Curry Recipe
  • കുരുമുളക്പൊടി – 3/4 Tsp
  • ജീരകപ്പൊടി – 1/2 Tsp
  • ഗരംമസാല -3/4Tsp
  • കാശ്മീരി മുളക്പൊടി – 2.1/2 to 3 Tbsp
  • മഞ്ഞൾപൊടി – 1/4 Tsp
  • തക്കാളി – 1 small
  • വെളിച്ചെണ്ണ
  • ചുവന്നുള്ളി
  • കറിവേപ്പില
  • ഉപ്പ്
Beef Curry Recipe

How to make Beef Curry Recipe

ഈ ഒരു ബീഫ് കറി തയ്യാറാക്കുന്നതിന് ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ ഉലുവ, പട്ട, ഏലക്കായ തുടങ്ങിയവ ചേർക്കാം. ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. നന്നായി വഴണ്ട് വരുമ്പോൾ ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചതും പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഇനി പൊടികൾ ചേർക്കാം. മല്ലിപൊടി, മുളക്പൊടി, കുരുമുളക്പൊടി, മഞ്ഞൾപൊടി തുടങ്ങിയവയും ചെറുതായി അരിഞ്ഞെടുത്ത തേങ്ങയും

Beef Curry Recipe

ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കണം. നന്നായി വഴണ്ടുവരുമ്പോൾ മൂന്നോ നാലോ ടീസ്പൂൺ വെള്ളം ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ബീഫ് കഷ്ണങ്ങൾ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് തണുത്ത വെള്ളം ചേർത്തു കൊടുക്കാം. ഇത് നന്നായി തിളപ്പിക്കുക. വെള്ളം കുറഞ്ഞ പോലെ തോന്നുന്നുവെങ്കിൽ കുറച്ചു ചൂടുവെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ബീഫ് വേവിച്ചെടുക്കാം. കൊതിയൂറും ബീഫ് കറി റെഡിയായി കഴിഞ്ഞു ട്രൈ ചെയ്തു നോക്കണേ.. Recipe Credit : Fathimas Curry World

Read Also : അസാധ്യ രുചിയിൽ ചെറുപയർ കറി തയ്യാറാക്കാം

Leave A Reply

Your email address will not be published.