ഈ ഒരൊറ്റ മുളക് ചമ്മന്തി മാത്രം മതി ഒരു പറ ചോറ് ഉണ്ണും
About Ulli Mulaku Chammanthi Recipe
ഒട്ടുമിക്ക ആളുകൾക്കും ഏറെ പ്രിയപ്പെട്ട വിഭവമാണ് ചമ്മന്തിയും അച്ചാറുമെല്ലാം. ചമ്മന്തി ഉണ്ടെങ്കിൽ അത് മാത്രം ഉപയോഗിച്ച് ചോറുണ്ണുന്നവരാണ് ഒട്ടുമിക്ക ആളുകളും. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചമ്മന്തി തയ്യാറാക്കാൻ സാധിക്കും എന്നതിനാൽ മിക്ക ആളുകളും ഇതൊരു സൈഡ് ഡിഷ് ആയി തയ്യാറാക്കി സൂക്ഷിക്കുന്ന പതിവും ഉണ്ട്. കൊതിയൂറും രുചിയിലുള്ള ഒരടിപൊളി മുളക് ചമ്മന്തിയുടെ റെസിപ്പി നമുക്കിവിടെ പരിചയപ്പെട്ടാലോ.. (Ulli Mulaku Chammanthi Recipe)
Ingredients (Ulli Mulaku Chammanthi Recipe)
- ചെറിയ ഉള്ളി – 2 കപ്പ്
- ഇഞ്ചി – 1 പീസ്
- വെളുത്തുള്ളി – 2 or 3 എണ്ണം
- പുളി
- വെളിച്ചെണ്ണ – 2 or 3 tbsp
- മുളക്പൊടി
- ഉപ്പ്

How to make Ulli Mulaku Chammanthi Recipe
ഈ ഒരു മുളക് ചമ്മന്തി ഉണ്ടെങ്കിൽ ചോറ് തീരുന്ന വഴിയറിയില്ല. ചോറിനു മാത്രമല്ല ദോശയ്ക്കും ചപ്പാത്തിക്കുമെല്ലാം അനുയോജ്യമായ ഒരു ചമ്മന്തിയാണിത്. മുളക് ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ഇവിടെ എടുത്തിരിക്കുന്നത് രണ്ടു കപ്പ് ചെറിയുള്ളിയാണ്. ചെറിയുള്ളി തൊലി കളഞ്ഞ് നെടുകെ അരിഞ്ഞ് വെക്കുക. അടുത്തതായി ഒരു പീസ് ഇഞ്ചി എടുക്കണം. ഇതും നീളത്തിൽ അറിഞ്ഞുവെക്കാം.

രണ്ടോ മൂന്നോ വെളുത്തുള്ളി എടുത്ത് തൊലി കളഞ്ഞ് നടു മുറിച്ചു വെച്ച വെക്കണം. അടുത്തതായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി അതിലേക്ക് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയെടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ നേരത്തെ അരിഞ്ഞ് വെച്ച ചുവന്നുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്കിട്ട് വഴറ്റിയെടുക്കണം. നല്ലതുപോലെ വഴണ്ട് വന്നു കഴിഞ്ഞാൽ ഇതിലേക്ക് എരിവിനാവശ്യമായ മുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക.

പൊടിയുടെ പച്ചമണം മാറുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കാം. പൊടിയും പച്ചമണം മാറിയ ശേഷം തീ ഓഫ് ചെയ്ത് തണുക്കുവാൻ വെക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് ഒരു ചെറുനാരങ്ങാ വലുപ്പത്തിലുള്ള പുളി കൂടി ചേർത്ത് അരച്ചെടുക്കുക. കിടിലൻ രുചിയിലുള്ള ഒരടിപൊളി ഉള്ളി മുളക് ചമ്മന്തി റെഡിയായി കഴിഞ്ഞു. തീർച്ചയായും ഈ ഒരു ഉള്ളി മുളക് ചമ്മന്തി തയ്യാറാക്കി നോക്കാൻ മറക്കല്ലേ.. Recipe Credit : Taste Trips Tips
Read Also : അസാധ്യ രുചിയിൽ തൈര് സാദം