കലക്കൻ രുചിയിൽ ചിക്കൻ മോമോസ്

0

About Chicken Momos Recipe

എല്ലാ ദിവസവും എണ്ണ പലഹാരം കഴിച്ചു മടുത്തു എങ്കിൽ നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കുവാൻ സാധിക്കുന്ന ഒരടിപൊളി റെസിപിയെ കുറിച്ച് ആണ് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും എല്ലാം ഒരേപോലെ ഇഷ്ടമാകുന്ന ഈ ഒരു റെസിപ്പി എളുപ്പത്തിൽ നമ്മുടെ വീടുകളിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ..
(Chicken Momos Recipe)

Ingredients (Chicken Momos Recipe)

  • ചിക്കൻ – 250 gm
  • മൈദ – 2 cup
  • സവാള – 1/4 cup ചെറുതായി അരിഞ്ഞത്
  • മല്ലി ഇല – 2 Tbsp
  • പച്ചമുളക് – 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 Tsp
  • സ്പ്രിങ് ഒണിയൻ ¼ cup
  • കുരുമുളക് ചതച്ചത് – 3/4 Tsp
  • ഓയിൽ – 2 Tbsp
  • ഉപ്പ്
Chicken Momos Recipe

How to make Chicken Momos Recipe

ഈ ഒരു ചിക്കൻ മോമോസ് തയ്യാറാക്കുന്നതിന് ഒരു ബൗളെടുത്ത് രണ്ടു കപ്പ് മൈദ എടുക്കുക. മൈദക്ക് പകരം നല്ല ഫൈൻ ആയ ഏതു പൊടി വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ബൗളിലെടുത്ത മൈദപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഈ മാവ് നന്നായി കുഴച്ചെടുക്കണം. നല്ല സോഫ്റ്റ് ആവുന്നത് വരെ മൈദമാവ് കുഴച്ചെടുത്ത ശേഷം ഉരുള പോലെ ആക്കി അതിനു മുകളിലേക്ക് കുറച്ചു ഓയിൽ തടവി കൊടുത്ത് ഈ മാവിനെ റസ്റ്റ് ചെയ്യുവാൻ മാറ്റി വെക്കാം. ഇതിലേക്കാവശ്യമായ മസാല തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Chicken Momos Recipe

നന്നായി കഴുകി വൃത്തിയാക്കിയ എല്ലില്ലാത്ത ചിക്കൻ ഒരു ബൗളിലേക്ക് എടുത്ത് ആവശ്യത്തിന് ഉപ്പും ഒരു നുള്ളു മഞ്ഞൾപൊടിയും ചേർത്ത് വേവിക്കുക. ഒരു പാൻ എടുത്ത് കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് നാലോ അഞ്ചോ വറ്റൽമുളക് ചേർത്ത് തിളപ്പിച്ച് എടുക്കുക. നന്നായി തിളച്ചു വരുമ്പോൾ അരിഞ്ഞു വെച്ച തക്കാളി കൂടി ഇതിലേക്ക് ചേർത്ത് വേവിക്കുക. തക്കാളി വെന്ത ശേഷം തീ ഓഫ് ചെയ്യാം. ഇത് തണുക്കുവാൻ വെക്കുക. തണുത്ത ശേഷം തക്കാളിയുടെ തൊലി കളഞ്ഞ് ഇത് ഒരു മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കാം. അടുത്തതായി മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി ആവശ്യത്തിന് ഓയിൽ ഒഴിച്ച് വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇവ വഴണ്ട് വരുമ്പോൾ സോയ സോസ് ചേർത്ത് ഇളക്കിയ ശേഷം നേരത്തെ തയ്യാറാക്കിയ തക്കാളി മിക്സ് കൂടി ചേർത്ത് ഇളക്കുക.

Chicken Momos Recipe

നന്നായി കുറുകി വന്നാൽ തീ ഓഫ് ചെയ്യാം. മോമോസ് ലേക്കുള്ള സോസ് റെഡിയായി കഴിഞ്ഞു. അടുത്തതായി മോമോസ് ഫില്ലിംഗ് ആണ് തയ്യാറാക്കേണ്ടത്. ഇതിനായി വേവിച്ചു വെച്ച ചിക്കൻ ഒരു മിക്സിയുടെ ജാറിലേക്കിട്ട് ചെറുതായൊന്ന് ക്രഷ് ചെയ്ത് ഒരു ബോളിലേക്ക് മാറ്റുക. ഈ ഒരു ബൗളിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സ്പ്രിങ് ഒണിയന്റെ പച്ചഭാഗം അരിഞ്ഞത്, മല്ലിയില അരിഞ്ഞത്, സവാള, ഓയിൽ, കുരുമുളക്പൊടി, ആവശ്യത്തിന് ഉപ്പ് തുടങ്ങിയ ചേരുവകൾ എല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. നേരത്തെ ഉരുളയാക്കിയ മൈദാമാവിൽ നിന്നും കുറച്ചെടുത്ത് പരത്തിയശേഷം ഫില്ലിംഗ് നിറച്ചു ഷെയ്പ്പിലാക്കി ഇഡലി ചെമ്പിൽ ഇട്ടു ആവിയിൽ വേവിച്ചെടുക്കാം. Recipe Credit : Fathimas Curry World

Read Also : ബേക്കറിയിൽ രുചിയിൽ അടിപൊളി ചിക്കൻ സാൻവിച്ച്

Leave A Reply

Your email address will not be published.