ചിക്കൻ ഷവർമ പുറത്തുനിന്ന് കഴിക്കേണ്ട, രുചി കുറയാതെ വീട്ടിൽ തയ്യാറാക്കാം
About Chicken Shawarma recipe
പോഷകമൂല്യങ്ങൾ കുറവും ഗാലറി കൂടുതലുമുള്ള ആരോഗ്യകരമല്ലാതെ പുറത്തുനിന്നും മേടിക്കുന്ന ജങ്ക് ഫുഡിനോട് ബൈ പറയാൻ സമയമായി. രുചി ഒട്ടും കുറയാതെ വീട്ടിൽ തന്നെ നല്ല അസ്സൽ ഷവർമ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഷവർമ കഴിക്കണമെന്ന് തോന്നിയത് വീട്ടിൽ തന്നെ നല്ല അടിപൊളി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ ഷവർമ തയ്യാറാക്കി നോക്കിയാലോ.
Ingredients (Chicken Shawarma recipe)
- ബോൺലെസ്സ് ചിക്കൻ – 700 ഗ്രാം
- കാശ്മീരി മുളക്പൊടി – 2 ടീസ്പൂൺ
- കുരുമുളക്പൊടി – 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
- ചെറിയ ജീരകം പൊടിച്ചത് – 1 ടീസ്പൂൺ
- ഇഞ്ചി പൊടി – 1/2 ടീസ്പൂൺ
- വെളുത്തുള്ളി പൊടി – 1/2 ടീസ്പൂൺ
- വറ്റൽ മുളക് പൊടിച്ചത് – 1 ടീസ്പൂൺ
- നാരങ്ങ നീര് – 1 ടേബിൾ സ്പൂൺ
- സവാള പൊടി – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മല്ലിപ്പൊടി – 3/4 ടീസ്പൂൺ
- തൈര് – 3 1/2 + 1 ടേബിൾ സ്പൂൺ
- പട്ട പൊടിച്ചെടുത്തത് – ഒരു നുള്ള്

- വറ്റൽ മുളക് – 4 ടേബിൾ സ്പൂൺ
- ചൂട് വെള്ളം – 6 ടേബിൾ സ്പൂൺ
- ടൊമാറ്റോ കെച്ചപ്പ് – 3 1/2 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 3 അല്ലി
- സവാള – പകുതി
- ഒലിവ് ഓയിൽ – 5+2 ടേബിൾ സ്പൂൺ
- സോയ സോസ് – 1 ടേബിൾ സ്പൂൺ
- വിനാഗിരി – 1 ടീസ്പൂൺ
- എള്ള് – 4 1/2 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 4 അല്ലി
- മയോണൈസ് – 1 കപ്പ്
- ഒലിവ് ഓയിൽ – 5 ടേബിൾ സ്പൂൺ
- വിനാഗിരി – 1 ടേബിൾ സ്പൂൺ
- കുരുമുളക്പൊടി – 1/2 ടീസ്പൂൺ
- ഒറിഗാനോ – 1 ടേബിൾ സ്പൂൺ
- ഇളം ചൂട് ഉള്ള വെള്ളം – 1/2 + 3/4 കപ്പ്
- പഞ്ചസാര – 1 1/2 ടേബിൾ സ്പൂൺ
- യീസ്റ്റ് – 2 ടീസ്പൂൺ
- മൈദ – 4 കപ്പ്
- ക്യാബേജ് – 1 കപ്പ്
- കക്കരിക്ക – 1 കപ്പ്
- ക്യാരറ്റ് – 1 കപ്പ്
- ഉപ്പിലിട്ട പച്ചക്കറികൾ – ആവശ്യത്തിന്

How to make Chicken Shawarma recipe
ആദ്യമായി ഒരു ബൗളിലേക്ക് ബോണ്ടസ് ചിക്കൻ വളരെ കനം കുറച്ച് മുറിച്ചെടുത്തത് 750 ഗ്രാം ചേർത്ത് കൊടുക്കണം. ഇതിലേക്ക് രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും അര ടീസ്പൂൺ ഇഞ്ചി പൊടിയും അര ടീസ്പൂൺ വെളുത്തുള്ളി പൊടിയും ഒരു ടീസ്പൂൺ വറ്റൽ മുളക് പൊടിച്ചെടുത്തതും ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും ഒരു ടീസ്പൂൺ സവാള പൊടിയും ആവശ്യത്തിന് ഉള്ള ഉപ്പും മുക്കാൽ ടീസ്പൂൺ അളവിൽ മല്ലിപ്പൊടിയും മൂന്നര ടേബിൾസ്പൂൺ തൈരും ഒരു നുള്ള് പട്ട പൊടിച്ചെടുത്തതും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ഇത് ഏകദേശം ഒരു മണിക്കൂറോളം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. ശേഷം ഒരു പാത്രത്തിലേക്ക് നാല് ടേബിൾ സ്പൂൺ വറ്റൽ മുളക് പൊടിച്ചെടുത്തത് ചേർത്ത ശേഷം ഇത് കുതിരുന്നതിന് ആവശ്യമായ ആറ് ടേബിൾ സ്പൂണോളം ചൂടുവെള്ളം കൂടെ ചേർത്ത് കൊടുത്ത് അഞ്ച് മിനിറ്റോളം മാറ്റി വയ്ക്കണം.

ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി ഇതിലേക്ക് മൂന്നര ടേബിൾസ്പൂൺ അളവിൽ ടൊമാറ്റോ കെച്ചപ്പും മൂന്നല്ലി വെളുത്തുള്ളിയും ഒരു ചെറിയ സവാളയുടെ പകുതിയും അഞ്ച് ടേബിൾ സ്പൂൺ ഒലിവ് ഓയിലും ഒരു ടേബിൾ സ്പൂൺ അളവിൽ സോയാ സോസും ഒരു ടീസ്പൂൺ വിനാഗിരിയും കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. ഇതിലേക്ക് കൂടുതൽ ഉപ്പിന്റെ ആവശ്യമുണ്ടെങ്കിൽ ചേർക്കാവുന്നതാണ്. അടുത്തതായി ഷവർമ സോസ് തയ്യാറാക്കുന്നതിനായി നാലര ടേബിൾസ്പൂൺ വെളുത്ത എള്ള് നന്നായി റോസ്റ്റ് ചെയ്തെടുത്തത് ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഇതിലേക്ക് നാല് വെളുത്തുള്ളി അല്ലി കൂടെ ചേർത്ത് നന്നായൊന്ന് പൊടിച്ചെടുക്കണം. ശേഷം ഇതിലേക്ക് ഒരു കപ്പ് അളവിൽ മയൊണൈസും അഞ്ച് ടേബിൾ സ്പൂൺ ഒലിവ് ഓയിലും ഒരു ടേബിൾ സ്പൂൺ വിനാഗിരിയും അര ടീസ്പൂൺ കുരുമുളക് പൊടിയും ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ ഒറിഗാനോയും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കണം. നല്ല കിടിലൻ ജ്യൂസി ചിക്കൻ ഷവർമ നിങ്ങളും തയ്യാറാക്കി നോക്കാൻ മറക്കല്ലേ… Recipe Credit : Fathimas Curry World
Read Also : ബേക്കറിയിൽ രുചിയിൽ അടിപൊളി ചിക്കൻ സാൻവിച്ച്