ബേക്കറിയിൽ രുചിയിൽ അടിപൊളി ചിക്കൻ സാൻവിച്ച്

0

About Chicken Sandwich

ഇന്ന് നമുക്ക് കടയിൽ നിന്ന് കിട്ടുന്നത് പോലത്തെ ചിക്കൻ സാൻവിച്ച് ഇനി വീട്ടിൽ തയ്യാറാക്കാം. കുട്ടികൾ സ്കൂൾ കഴിഞ്ഞു വരുമ്പോൾ സർപ്രൈസ് ആയി കൊടുക്കുവാനും, ഗസ്റ്റ് വന്നു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിക്കൊടുത്ത് ഞെട്ടിക്കാനും സാധിക്കുന്ന ഒരു വിഭവമാണ് ഈ ചിക്കൻ സാൻവിച്ച്. സ്നാക്സുകളിൽ വച്ച് ഏവരും ഇഷ്ടപ്പെടുന്ന ഈ ഒരു വിഭവം ഉണ്ടാക്കാൻ വളരെ എളുപ്പമുള്ളതും കഴിക്കാൻ അതിലേറെ രുചികരമായതുമാണ്. ഇനി നമുക്ക് ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Ingredients: (Chicken Sandwich )

  • എല്ലില്ലാത്ത ചിക്കൻ – 250 ഗ്രാം
  • ഇഞ്ചി&വെളുത്തുള്ളി പേസ്റ്റ് – 1 സ്പൂൺ
  • ചെറുനാരങ്ങ നീര് – 1 സ്പൂൺ
  • പാപ്രിക്ക പൗഡർ – 1/2 സ്പൂൺ
  • കുരുമുളക് -1/2 സ്പൂൺ
  • ചെറിയ ജീരകം – 1/2 സ്പൂൺ
  • ഗരം മസാല – 1/2 സ്പൂൺ
How to make Sandwich
  • ഉപ്പ്- ആവശ്യത്തിന്
  • ബൺ – 2 എണ്ണം
  • ഓയിൽ – 2 സ്പൂൺ
  • സവാള – 1/2 കഷ്ണം
  • സ്പ്രിംഗ് ഓണിയോൻ – 1 എണ്ണം
  • ക്യാപ്സിക്കം – 1/2 കഷ്ണം
  • ചീസ് – 100 ഗ്രാം
  • ബട്ടർ – 2 സ്പൂൺ
How to make Sandwich

How to make Sandwich

ആദ്യമായി ചിക്കൻ സാൻവിച്ചിന് ആവശ്യമായ എല്ലില്ലാത്ത ചിക്കൻ ചെറുതായി അരിഞ്ഞത് എടുക്കണം. അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഒരു സ്പൂൺ ചെറുനാരങ്ങ നീര്, ഒരു സ്പൂൺ പാപ്രിക പൗഡർ, അര സ്പൂൺ ചെറിയ ജീരകം, അര സ്പൂൺ കുരുമുളകുപൊടി, അര സ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം ഇത് കുറച്ച് സമയം റസ്റ്റ് ചെയ്യാൻ വയ്ക്കുന്നത് വളരെയധികം നന്നായിരിക്കും. ശേഷം രണ്ട് സ്പൂൺ ഓയിൽ ഒഴിച്ച് ചട്ടി ചൂടാകുമ്പോൾ ചിക്കൻ നന്നായൊന്ന് ഫ്രൈ ചെയ്തെടുക്കണം.

How to make Sandwich

ഇതിലേക്ക് അര മുറി ക്യാപ്സിക്കം, കുറച്ച് സ്പ്രിങ് ഒനിയൻ അല്ലെങ്കിൽ മല്ലിയില എന്നിവ ചേർക്കാവുന്നതാണ്. ഇത് രണ്ടോ മൂന്നോ മിനിറ്റ് നന്നായി വഴറ്റിയെടുത്ത് ഈ മിക്സ് രണ്ട് ഭാഗമായി മാറ്റി വയ്ക്കണം. ഇതിന് മുകളിലേക്ക് ചീസ് ചേർക്കണം. ഇതിനായി മോസാറല്ല ചീസാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. എന്നിട്ട് രണ്ടോ മൂന്നോ മിനിറ്റ് അടച്ചു വെച്ച് ചൂടാക്കി എടുക്കുക. ഇതോടൊപ്പം രണ്ട് ബണ്ണ് ഒരു ചട്ടിയിൽ അൽപ്പം ബട്ടർ ചേർത്ത് ചൂടാക്കിയതിൽ വെച്ച് തിരിച്ചും മറിച്ചും ചൂടാക്കി എടുക്കുക. ചീസ് വെച്ച് റെഡിയാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് ചേർത്തുവെച്ച് നമുക്ക് ചിക്കൻ സാൻവിച്ച് റെഡിയാക്കി എടുക്കാം. വളരെ രുചികരമായ ചിക്കൻ സാൻവിച്ച് ഇനി നിങ്ങൾക്കും വീട്ടിൽ തന്നെ തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്ത്‌ നോക്കണേ… Recipe Credit : Kannur kitchen

Read Also : നാവിൽ കപ്പലോടും രുചിയിൽ നല്ല നാടൻ ചിക്കൻ അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം

Leave A Reply

Your email address will not be published.