നല്ല എരിവും പുളിയും ഒകെ ഉള്ള കുട്ടനാടൻ സ്റ്റൈലിൽ ഒരു ബീഫ് വരട്ട് റെസിപ്പി നോക്കാം. ..
Kuttanadan style Beef recipe
നല്ല എരിവും പുളിയും ഒകെ ഉള്ള അടിപൊളി ബീഫ് വരട്ട് ഉണ്ടാകുന്നത് എങ്ങിനെ ആണെന്ന് അറിയാമോ. ഇല്ലെങ്കിൽ താഴെ പറയുന്ന പോലെ ചെയ്ത് നോക്കു. നിങ്ങളുടെ വീട്ടിൽ ഉള്ള എല്ലാവർക്കും ഇഷ്ടമാവും.
ചേരുവകൾ
- വെളിച്ചെണ്ണ – 1. 1/2 ടേബിൾ സ്പൂൺ
- സവാള – 1. 1/2 എണ്ണം
- വെളുത്തുള്ളി – 4 അല്ലി
- ഇഞ്ചി – ചെറിയ കഷ്ണം
- പച്ച മുളക് – 4 എണ്ണം
- കറിവേപ്പില
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
- മുളക് പൊടി – 3/4 ടേബിൾ സ്പൂൺ
- മല്ലി പൊടി – 1 ടേബിൾ സ്പൂൺ
- മീറ്റ് മസാല – 1 ടീ സ്പൂൺ
- ഗരം മസാല – 1/2 ടീ സ്പൂൺ
- പെരുംജീരക പൊടി – 1/4 ടീ സ്പൂൺ
- വിനാഗിരി – 2 ടീ സ്പൂൺ
- ബീഫ്
- തേങ്ങ കൊത്ത് – 2 ടേബിൾ സ്പൂൺ
- ചെറിയുള്ളി – 20 എണ്ണം
- കുരുമുളക് പൊടി – 1 ടീ സ്പൂൺ
How to make Kuttanadan style Beef recipe
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞതും കൂടെത്തന്നെ നാല് അല്ലി വെളുത്തുള്ളി മൂന്ന് പച്ചമുളക് ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ അറിഞ്ഞത് കൂടി ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ഇതിന്റെ കൂടെ തന്നെ കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും കൂടി ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല മീറ്റ് മസാല പെരുംജീരക പൊടി എന്നിവ കൂടി ഇട്ടുകൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക.
സവാള എല്ലാം നന്നായി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് നമുക്ക് വിനാഗിരി കൂടി ഒഴിച്ചു കൊടുത്തു തീ ഓഫ് ആകാം. ചൂടാറിയ ശേഷം ഈയൊരു മിക്സ് നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റിവെക്കാം. കുക്കറിലേക്ക് നമ്മൾ അരച്ചുവച്ചിരിക്കുന്ന മസാല ഇട്ടുകൊടുത്ത ശേഷം 5 മിനിറ്റ് ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് ഇട്ടുകൊടുത്തു നന്നായി ഇളക്കി യോജിപ്പിച് വേവിച്ചെടുക്കുക.
kuttanadan style beef recipe
ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. കൂടെത്തന്നെ തേങ്ങാക്കൊത്ത് ഇട്ട് കൊടുത്ത് നന്നായി ബ്രൗൺ നിറമാകുന്ന വരെ ഇളക്കുക. ഇതിലേക്കു ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ഇട്ട് വഴറ്റി കൊടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് പച്ചമുളക് അരിഞ്ഞത് കൂടിയിട്ട് നന്നായി വഴറ്റുക. എല്ലാം നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് നമുക്ക് വേവിച്ചുവെച്ചിരിക്കുന്ന ബീഫ് ഇട്ടുകൊടുക്കാം.
നന്നായി ഇളക്കി യോജിപ്പിച്ച ശേഷം നമുക്ക് ഇതിലേക്ക് കുരുമുളകുപൊടി കൂടി ഇട്ടു കൊടുക്കാം. കൂടെ തന്നെ ആവശ്യത്തിനു ഉപ്പും കറിവേപ്പിലയും കൂടിയിട്ട് ഇളക്കി നന്നായി വരട്ടിയെടുക്കുക. വെള്ളമെല്ലാം വറ്റി ബീഫ് നല്ല ബ്രൗൺ കളർ ആകുന്നവരെ ഇളക്കി കൊടുക്കുക.
Read Also : ഇനി മീൻ പൊരിക്കുമ്പോൾ ഈ ഒരു മസാല ചേർത്ത് നോക്കു, ഷെഫിന്റെ ആ രഹസ്യ കൂട്ട് ഇതാണ് !!