ഉപ്പുമാവ് ഉണ്ടാക്കിയിട്ട് ശരിയാകാത്ത ആളുകൾ ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ. അടിപൊളി ആയി കിട്ടും നല്ല ടേസ്റ്റ് ആണ്!!

0

easy and tasty upma recipe: ഉപ്പുമാവ് ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റി ഉപ്പുമാവ് റെസിപ്പി ആണിത്. ഇഷ്ടമുള്ള പച്ചക്കറികൾ ഒക്കെ ഇതിൽ ആഡ് ചെയ്യാം അതുപോലെ കുട്ടികൾക്കും നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാൻ സാധിക്കും.

ചേരുവകൾ

  • റവ – 1 കപ്പ് + 1 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ -4 ടേബിൾ സ്പൂൺ
  • നില കടല – 4 ടേബിൾ സ്പൂൺ
  • കശുവണ്ടി – 6 എണ്ണം
  • കടുക് – 1 ടീ സ്പൂൺ
  • ചെറിയ ജീരകം – 1/2 ടീ സ്പൂൺ
  • ഉഴുന്ന് പരിപ്പ് – 1 സ്പൂൺ
  • വറ്റൽ മുളക്
  • വേപ്പില
  • പച്ച മുളക്
  • ഇഞ്ചി
  • സവാള – 1 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ക്യാരറ്റ് – 1 എണ്ണം
  • ഗ്രീൻ പീസ് – 1/4 കപ്പ്
  • വെള്ളം – 2. 1/4 കപ്പ്
  • മല്ലിയില
  • നെയ്യ്

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം ഇതിലേക്ക് റവ ഇട്ടു കൊടുക്കുക. റവ 5 മിനിറ്റ് റോസ്റ്റ് ചെയ്ത ശേഷം മാറ്റി വെക്കുക. ഇനി പാനിൽ വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ നില കടല ഇട്ട് വറുക്കുക. ശേഷം ഇതിലേക്ക് കശുവണ്ടി കൂടി ഇട്ട് വരുത്ത് കോരുക. അതെ വെളിച്ചെണ്ണയിലേക് കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ചെറിയ ജീരകം, ഉഴുന്ന് പരിപ്പ്, വറ്റൽ മുളക്, വേപ്പില എന്നിവ ഇട്ട് കൊടുക്കണം.

easy and tasty upma recipe

ഇനി ഇതിലേക്കു ചെറുതായി അറിഞ്ഞ പച്ച മുളക്, സവാള, ഇഞ്ചി എന്നിവ ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം ചെറുതായി അരിഞ്ഞ ക്യാരറ്റ് അത് പോലെ ഫ്രോസൺ ഗ്രീൻ പീസ് എന്നിവ ഇട്ട് വേവിക്കുക. അടുത്തതായി വെള്ളം ഒഴിച് തിളപ്പിക്കുക. വെള്ളം തിളച്ച കഴിമ്പോൾ അതിലേക് റവ കുറച്ച് കുറച്ചായി ഇട്ട് കൊടുത്ത് കൈ വിടാതെ 5 മിനിറ്റ് വരെ ഇളക്കി എടുക്കുക. ഇനി തീ ഓഫ്‌ ആക്കി വറുത്ത കാശുവണ്ടിയും നില കടലയും കൂടെ മല്ലിയിലയും ചേർക്കാം. അവസാനമായി കുറച്ച് നെയ്യ് കൂടി ഒഴിച് കൊടുക്കുക.

Leave A Reply

Your email address will not be published.