തനി നാടൻ ടേസ്റ്റിൽ ചെമ്മീൻ തീയൽ ഉണ്ടാക്കി നോക്കിയാലോ? അടിപൊളി രുചിയാണ്.

0

chemmeen theeyal recipe: നല്ല കുറുകിയ ചാരോടുകൂടിയുള്ള എരിവും പുളിയും എല്ലാം ഉള്ള ഒരു അടിപൊളി ചെമ്മീൻ തീയലിന്റെ റെസിപ്പി കണ്ടാലോ. ഇത് ഉണ്ടാക്കിയെടുക്കാൻ വളരെ കുറഞ്ഞ സമയമേ ആവശ്യമായി വരുന്നുള്ളൂ.

ചേരുവകൾ

  • വെളിച്ചെണ്ണ – 1 ടീ സ്പൂൺ
  • തേങ്ങ ചിരകിയത് – 1. 1/2 കപ്പ്
  • ഉള്ളി – 8 എണ്ണം
  • ഇഞ്ചി – 1 കഷ്ണം
  • വെളുത്തുള്ളി – 3 എണ്ണം
  • മഞ്ഞൾപൊടി – 1/4 ടേബിൾ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1. 1/4 ടേബിൾ സ്പൂൺ
  • മല്ലി പൊടി – 1 ടേബിൾ സ്പൂൺ
  • ചെറിയുള്ളി – 3/4 കപ്പ്
  • പച്ച മുളക് – 2 എണ്ണം
  • തക്കാളി – 1 എണ്ണം
  • കൊഞ്ച് – 1/2 കിലോ
  • ഉപ്പ് – ആവശ്യത്തിന്
  • വാളൻ പുളി – നെല്ലിക്ക വലുപ്പം
  • ഉലുവ പൊടി – 1/4 ടീ സ്പൂൺ
  • കടുക്
  • ഉലുവ
  • വറ്റൽ മുളക്

ഒരു ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത ശേഷം തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. ഇനി ഇതിലേക്ക് ചെറിയുള്ളിയും നീളത്തിലരിന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. ശേഷം ഇത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ റോസ്റ്റ് ചെയ്തെടുക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ ഇളക്കി കൊടുക്കുക.

ഇനി നമുക്ക് തീ ഓഫാക്കി ചട്ടിയിൽ നിന്ന് തേങ്ങ മിക്സ് പത്രത്തിലേക്ക് മാറ്റി ചൂടാറി കഴിയുമ്പോൾ കുറച്ചു വെള്ളമൊഴിച്ച് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് വെക്കാം. ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു അതിലേക്ക് ചെറിയ ഉള്ളി ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് പച്ചമുളക് ചെറുതായി അരിഞ്ഞ തക്കാളി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വീണ്ടും വഴറ്റിയ ശേഷം കൊഞ്ചും കറിവേപ്പിലയും കൂടിയിട്ടു കൊടുത്തു ഒരു മിനിറ്റ് വരെ ഹൈ ഫ്ലെയിമിൽ വഴറ്റി എടുക്കുക.

chemmeen theeyal recipe

ഇതിലേക്ക് അല്പം മഞ്ഞൾപ്പൊടിയും പുളിപിഴിഞ്ഞ വെള്ളവും ഒഴിച്ചുകൊടുത്ത് കൊഞ്ച് വേവിക്കാൻ വയ്ക്കുക. 10 മിനിറ്റ് വരെ അടച്ചുവെച്ച് കൊഞ്ച് വേവിച്ചു കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് ഒഴിച്ചുകൊടുത്ത് വീണ്ടും തിളപ്പിക്കാം. കറി നന്നായി തിളച്ച് വെള്ളം കുറച്ച് വറ്റിക്കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് വറുത്ത് പൊടിച്ച ഉലുവ പൊടി ചേർത്തു കൊടുക്കാം.

ഇനി താളിപ്പിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ഉലുവയും കറിവേപ്പിലയും വറ്റൽമുളകും കൂടിയിട്ട് കൊടുത്ത് മൂപ്പിച്ച ശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക.

Leave A Reply

Your email address will not be published.