സദ്യയിലെ ഒരു മെയിൻ ഐറ്റം ആയ അവിയൽ ഉണ്ടാക്കുന്നത് എങ്ങനെ എന് നോക്കിയാലോ !!
About Aviyal Recipe
ഓരോ സ്ഥലങ്ങളിൽ അവിയൽ ഉണ്ടാക്കുന്നത് പലവിധത്തിലാണ്. ചിലയിടങ്ങളിൽ മാങ്ങയായിരിക്കും പുള്ളിക്ക് വേണ്ടി ഇടുക ചിലയിടത്ത് തൈര് ആയിരിക്കും ചേർക്കുക. നമ്മൾ ഇന്ന് ഉണ്ടാക്കാൻ പോകുന്നത് മാങ്ങ ചേർത്തിട്ടുള്ള അവിയലാണ്.
ചേരുവകൾ (Aviyal Recipe)
- വെളിച്ചെണ്ണ
- വേപ്പില
- ചേന – 400 ഗ്രാം
- വെള്ളവരിക – 400 ഗ്രാം
- പടവലങ്ങ – 200 ഗ്രാം
- പയർ – 100 ഗ്രാം
- ക്യാരറ്റ് – 100 ഗ്രാം
- വഴുതനങ്ങ – 100 ഗ്രാം
- കായ – 100 ഗ്രാം
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി
- മുളക് പൊടി
- മുരിങ്ങക്ക – 50 ഗ്രാം
- തേങ്ങ ചിരകിയത്
- ജീരകം
- പച്ചമുളക്
- പച്ച മാങ്ങ
How to make Aviyal Recipe
ആദ്യം തന്നെ അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക കൂടെ തന്നെ വേപ്പിലയും ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് നീളത്തിൽ അരിഞ്ഞ പച്ചക്കറികളായ ചേന, വെള്ളരിക്ക, പടവലങ്ങ, പയർ, ക്യാരറ്റ്, വഴുതനങ്ങ, കായ എന്നിവ ചേർത്ത് കൊടുക്കുക.
easy aviyal recipe
ഇനി ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക കൂടെ തന്നെ മഞ്ഞൾ പൊടിയും മുളകു പൊടിയും ചേർത്ത് കൊടുക്കാം. ഇനി ഇത് ഇതു പോലെ തന്നെ അടച്ചു വെച്ച് കുറച്ചു നേരം വേവിക്കുക. ശേഷം തുറന്ന് നന്നായി ഇളക്കി കൊടുക്കുക. പച്ചക്കറിയിൽ നിന്ന് തന്നെ വെള്ളം എല്ലാം ഇറങ്ങിയിട്ടുണ്ടാകും.
ഇനി നമുക്ക് ഇതിലേക്ക് മുരിങ്ങക്കോല് ചേർത്തു കൊടുക്കാം. എന്നിട്ട് വീണ്ടും അടച്ചു വയ്ക്കാം. മുരിങ്ങക്കോൽ വെന്ത് കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് മാങ്ങ ചേർത്ത് കൊടുത്ത് വീണ്ടും അടച്ചുവെച്ച് വേവിക്കാം. ഇനി ഇതിലേക്ക് തേങ്ങ ചിരകിയതും ജീരകവും പച്ചമുളകും ഇട്ട് അടിച്ചെടുത്തത് ചേർത്തു ഇളക്കി യോജിപ്പിച്ച് എടുക്കാം. വേപ്പിലയും പച്ച വെളിച്ചെണ്ണയും കൂടി ഒഴിച്ചുകൊടുത്ത് തീ ഓഫാക്കാവുന്നതാണ്.
Read Also : നല്ല എരിവും പുളിയും ഒകെ ഉള്ള കുട്ടനാടൻ സ്റ്റൈലിൽ ഒരു ബീഫ് വരട്ട് റെസിപ്പി നോക്കാം.